ഭർത്താവിന് 'തോന്നുന്നതെന്തും ചെയ്യാവുന്ന' വസ്തുവോ സ്വകാര്യ സ്വത്തോ അല്ല ഭാര്യ: കോടതി

By sisira.26 02 2021

imran-azhar

 


മുംബൈ: ഭർത്താവിന് ‘തോന്നുന്നതെന്തും ചെയ്യാവുന്ന’ വസ്തുവോ സ്വകാര്യ സ്വത്തോ അല്ല ഭാര്യയെന്ന് ബോംബെ ഹൈക്കോടതി. വിവാഹം തുല്യതയുടെ അടിസ്ഥാനത്തിലുള്ള പങ്കാളിത്തമാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.

 

ചായയുണ്ടാക്കാത്തതിന് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന കേസിൽ കീഴ്ക്കോടതി വിധിച്ച 10 വർഷ തടവിനെതിരെ സന്തോഷ് അത്കർ എന്നയാൾ നൽകി ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് രേവതി മൊഹിതെയുടെ ഈ നിരീക്ഷണം.

OTHER SECTIONS