രാജ്യത്ത് കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കണമെന്ന ഹർജി; സുപ്രീം കോടതി ഒക്ടോബർ 27ന് പരിഗണിക്കും

By vidya.22 10 2021

imran-azhar

 


ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പട്ടിണിയും പോഷകാഹാരക്കുറവും നേരിടാൻ രാജ്യത്തുടനീളം കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കണമെന്ന ഹർജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. ഒക്ടോബർ 27 നാണ് ഹർജി പരിഗണിക്കുക.

 

 

കൊവിഡ് സാഹചര്യം കൂടി കണക്കിലെടുക്കുമ്പോൾ പ്രശ്നം കൂടുതൽ പ്രാധാന്യമർഹിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

 

 

കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കാൻ ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിന് കഴിഞ്ഞ വർഷം ഫെബ്രുവരി 17 ന് സുപ്രീം കോടതി ആറ് സംസ്ഥാനങ്ങൾക്ക് 5 ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു.

 

 

 

 

OTHER SECTIONS