ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുമ്പോഴുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമെന്നു വിളിക്കാമോ? ചോദ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റേത്

By Rajesh Kumar.01 03 2021

imran-azhar

 

ന്യൂഡല്‍ഹി: ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുമ്പോഴുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമെന്ന് വിളിക്കാന്‍ കഴിയുമോയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഭര്‍ത്താവ് ക്രൂരനാണെങ്കിലും നിയമപരമായി വിവാഹം കഴിച്ചവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ചോദിച്ചു.

 

ബലാത്സംഗക്കുറ്റം ആരോപിച്ച എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

 

വ്യാജ വിവാഹം കഴിച്ച് ലൈംഗിക ബന്ധത്തിന് അനുമതി നേടുകയായിരുന്നുവെന്നും പല തവണ ബലാത്സംഗത്തിന് ഇരയായെന്നുമായിരുന്നു യുവതിയുടെ പരാതി നല്‍കിയത്. ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിനും വൈവാഹിക ക്രൂരതകള്‍ക്കുമാണ് കേസ് കൊടുക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

 

കുറ്റവിമുക്തനാക്കണമെന്ന ആവശ്യം വിചാരണക്കോടതിയില്‍ ഉന്നയിക്കാന്‍ നിര്‍ദേശിച്ച സുപ്രിംകോടതി, യു.പി സ്വദേശിക്ക് അറസ്റ്റില്‍ നിന്ന് നാലാഴ്ചത്തേക്ക് സംരക്ഷണവും നല്‍കി.

 

 

 

 

 

OTHER SECTIONS