കേരള - കർണാടക അതിർത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ല

By online desk .03 04 2020

imran-azhar

 

 


ന്യൂഡല്‍ഹി:കേരള - കർണാടക അതിർത്തി തർക്കത്തിൽ സൂപ്രീംകോടതിയെ സമീപിച്ച കർണാടകത്തിന് തിരിച്ചടി. കേരളത്തിലേക്കുള്ള അതിർത്തി റോഡ് തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ഇല്ല . രണ്ടു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ തമ്മിൽ സംസാരിച്ച് പ്രശ്നം പരിഹരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. കേസിൽ അന്തിമവിധി ചൊവ്വാഴ്ച ഉണ്ടായേക്കും. അതേസമയം കാസര്‍കോട്ടുനിന്ന് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് അവിടേക്ക് പോകാനുള്ള നടപടിക്രമങ്ങള്‍ ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഏതൊക്കെ രോഗികളെ കൊണ്ടുപോകാം എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

 


അതിര്‍ത്തി തുറന്നുനല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേരളത്തിലെ കാസർകോട് ജില്ലയിലേക്ക് ഗതാഗതം അനുവദിച്ചാല്‍ കോവിഡ് പടരുമെന്നാണ് കര്‍ണാടകം സമർപ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടിയത്. അപ്പീലിനെതിരെ കേരളവും തടസഹര്‍ജി നല്‍കിയിരുന്നു. 

 

വീഡിയോ കോൺഫൻസിംഗ് വഴിയാണ് ഇന്ന് ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബഞ്ച് ഹർജി പരിഗണിച്ചത്. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ളവർ നൽകിയ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയ്ക്ക് എടുത്തില്ല. കേരള, കർണാടക സംസ്ഥാനങ്ങളുടെ മാത്രം വാദം കേൾക്കാനായിരുന്നു കോടതി തീരുമാനം. ഒന്നര മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് സുപ്രീംകോടതിയുടെ നിർദേശം.

OTHER SECTIONS