നിർഭയ കേസ്; പ്രതികളുടെ തിരുത്തൽ ഹർജി തള്ളി സുപ്രീം കോടതി

By online desk.14 01 2020

imran-azhar

 


നിര്‍ഭയ കൂട്ടബലാൽസംഗ കേസിലെ പ്രതികൾ നൽകിയ തിരുത്തൽ ഹര്‍ജി തള്ളി സുപ്രീംകോടതി. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവർ നൽകിയ തിരുത്തൽ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാൻ, ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, എൻ.വി.രമണ, എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹർജി തള്ളിയത്. തുറന്ന കോടതിയിലാണ് വാദം കേട്ടത്.

 

കേസിലെ നാല് പ്രതികൾക്കും ദില്ലി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. 22ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. തിരുത്തൽ ഹര്‍ജിയും തള്ളിയതിനാൽ ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നൽകുക മാത്രമാണ് അവസാനത്തെ വഴി. 2012 ഡിസംബര്‍ 16ന് ഓടിക്കൊണ്ടിരുന്ന ബസിൽ 23 കാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാൽസംഗത്തിന് ഇരയാക്കുകയും പിന്നീട് പെണ്‍കുട്ടി മരിക്കുകയും ചെയ്ത കേസിലാണ് നാല് പ്രതികൾക്കും വധശിക്ഷ നൽകിയത്.

 

OTHER SECTIONS