പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി

By Web Desk.22 09 2020

imran-azhar

 

 

ന്യൂ ഡൽഹി: പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചു. ജസ്റ്റിസ് ആർ.എഫ്.നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് സർക്കാരിന് എത്രയും വേഗം തുടർനടപടികളിലേക്ക് കടക്കാം. അതേസമയം പാലം പൊളിക്കുന്നതിന് മുൻപ് ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. അതേസമയം ഭാരപരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എൻജിനീയർമാർ ഉൾപ്പടെ ഉള്ള വിദഗ്ദർ പാലം അപകടാവസ്ഥയിലാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇത്തരം ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പാലം പൊളിക്കാൻ തീരുമാനിച്ചതിൽ തെറ്റ് ഇല്ല എന്നും കോടതി ചൂണ്ടക്കാട്ടി. ജസ്റ്റിസ് ആർ.എഫ്.നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് പാലം പൊളിച്ചു പണിയാൻ സർക്കാരിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ്.

 

OTHER SECTIONS