By Chithra.07 10 2019
ന്യൂ ഡൽഹി : മഹാരാഷ്ട്രയിലെ ആരേ കോളനിയിൽ നിന്ന് ഇനി മരം മുറിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നിയമ വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ആരേയിൽ തൽസ്ഥിതി തുടരാൻ ജസ്റ്റിസുമാരായ അരുൺ മിശ്ര, അശോക് ഭൂഷൺ എന്നിവരടങ്ങിയായ ബെഞ്ച് നിർദേശിക്കുകയായിരുന്നു. മെട്രോ കാർ ഷെഡ്ഡിനായി മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റുന്നതിനെതിരെ നിയമ വിദ്യാർത്ഥി ഋഷഭ് രഞ്ജൻ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതി നിർദേശം വ്യക്തമാക്കിയത്. ഹർജി വനം-പരിസ്ഥിതി കേസുകൾ പരിഗണിക്കുന്ന ബെഞ്ചിലേക്ക് വിട്ടു. പൂജ അവധിയ്ക്ക് ശേഷം ഒക്ടോബർ 21ന് കേസ് പരിഗണിക്കും.
മുറിക്കേണ്ട മരങ്ങൾ മുറിച്ചെന്നും ഇനി മുറിക്കില്ലെന്നും മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത സുപ്രീം കോടതിയെ അറിയിച്ചു. നിയമവിധെയമായിട്ടാണോ മരങ്ങൾ മരിച്ചതെന്ന് കോടതിക്ക് പരിശോധിക്കാവുന്നതാണെന്നും തുഷാർ മെഹ്ത കോടതിയിൽ പറഞ്ഞു.