മുഴുവന്‍ വിവി പാറ്റു രസീതുകളും എണ്ണണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

By Sooraj Surendran .21 05 2019

imran-azhar

 

 

എല്ലാ മണ്ഡലങ്ങളിലെയും മുഴുവൻ വിവി പാറ്റു രസീതുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് സാങ്കേതിക വിദഗ്ധർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പിൽ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി 50% ബൂത്തുകളിലെ രസീതുകള്‍ ഒത്തു നോക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് സാധ്യമല്ലെങ്കിൽ 25% ബൂത്തുകളിലെങ്കിലും ഒത്തു നോക്കല്‍ വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഈ ഹർജി തന്നെ വിഡ്‌ഢിത്തമാണെന്ന് കോടതി പരിഹസിച്ചു. കോടതി ഹർജി തള്ളിയതിന് പിന്നാലെ ചന്ദ്രബാബു നായിഡു, ഡി.രാജ എന്നിവരടങ്ങുന്ന പ്രതിപക്ഷ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ട് ആവശ്യം ആവർത്തിച്ചു.

OTHER SECTIONS