സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പിന്നില്‍ ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീമമെന്ന് സൂചന

By Amritha AU.19 Apr, 2018

imran-azhar

 

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീമാണ് ഇതിന് പിന്നിലെന്നാണ് സൂചന. നിലവില്‍ സൈറ്റ് ഓഫ്‌ലൈനിലാണുള്ളത്. ജസ്റ്റിസ് ബി.എച്ച് ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് സംഭവം.

 

 

 

 

വെബ്‌സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ഈ സൈറ്റ് ഇപ്പോള്‍ ലഭ്യമല്ലഎന്ന അറിയിപ്പാണ് പ്രത്യക്ഷപ്പെടുന്നത്. സൈറ്റിന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. കേന്ദ്ര പ്രതിരോധ മന്ത്രാലയത്ത വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വെബ്‌സൈറ്റിനും പ്രശ്‌നം നേരിടുന്നത്.

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി മണിക്കൂറുകള്‍ക്കുളളിലാണ് ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമത് ഷാ പ്രതിയായ ഗുജറാത്തിലെ സൊറാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ക്കേസിന്റെ വിചാരണയ്ക്കിടെ 2014 ഡിസംബര്‍ ഒന്നിന് നാഗ്പുരിലെ ഹോട്ടലില്‍ ലോയയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എ എം ഖന്‍വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.