അയോധ്യ ഭൂമി തര്‍ക്ക കേസ്; സുപ്രീം കോടതി ജൂലൈ 25ലേക്ക് മാറ്റി

By mathew.11 07 2019

imran-azhar


ന്യൂഡല്‍ഹി: അയോധ്യയിലെ ഭൂമിതര്‍ക്ക കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 25 ലേക്ക് മാറ്റി. കേസില്‍ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് അറിയിച്ചാണ് കേസ് മാറ്റിവെച്ചിരിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരം സാധ്യമാണെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. മധ്യസ്ഥ സമിതിയെ വിമര്‍ശിക്കേണ്ടതില്ലെന്ന് സുന്നി വിഭാഗം അഭിഭാഷകന്‍ പറഞ്ഞു. മധ്യസ്ഥ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതിന് ശേഷമാണ് കേസ് 25 ലേക്ക് മാറ്റിവെച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് വേഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യപരാതിക്കാരിലൊരാള്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെയാണു ഹര്‍ജി ഇന്ന് പരിഗണിച്ചത്. നാലുമാസം മുമ്പ് അയോധ്യയിലെ ഭൂമി തര്‍ക്ക വിഷയം മധ്യസ്ഥചര്‍ച്ചയ്ക്കു വിട്ടശേഷം ഇതാദ്യമായാണ് വീണ്ടും കേസ് പരിഗണിക്കണിക്കുന്നത്.

 

OTHER SECTIONS