കര്‍ണാടക; സ്പീക്കര്‍ ഇന്നുതന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

By mathew.11 07 2019

imran-azhar


ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എം എല്‍ എമാര്‍ നല്‍കിയ രാജിയില്‍ ഇന്നു തന്നെ തീരുമാനമെടുക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. പത്ത് വിമത എം എല്‍ എമാരോടും വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് സ്പീക്കര്‍ രമേഷ് കുമാറിനു മുന്നില്‍ നേരിട്ടു ഹാജരാകാനും രാജി സമര്‍പ്പിക്കാനാണ് താത്പര്യമെങ്കില്‍ രാജിക്കത്ത് കൈമാറാനും കോടതി നിര്‍ദേശിച്ചു.

സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യത്തിലെ പത്ത് വിമത എം എല്‍ എമാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാജി വിഷയത്തില്‍ സ്വീകരിച്ച തീരുമാനം വെള്ളിയാഴ്ച സ്പീക്കര്‍ കോടതിയെ അറിയിക്കണമെന്നും സുപ്രീം കോടതി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വിമത എം എല്‍ എമാര്‍ക്ക് സുരക്ഷ നല്‍കണമെന്നും കര്‍ണാടക ഡി ജി പിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

 

OTHER SECTIONS