ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മ്മാണം വേണം; സുപ്രീം കോടതി

By online desk.20 11 2019

imran-azhar

 


ന്യൂഡല്‍ഹി: ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടപ്പാക്കണമെന്ന് സുപ്രീം കോടതി. പന്തളം രാജകൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. മറ്റ് ക്ഷേത്രങ്ങളെ 50 ലക്ഷം തീര്‍ഥാടകര്‍ വരുന്ന ശബരിമലയുമായി താരതമ്യം ചെയ്യരുത്. നിയമം കൊണ്ടു വരാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.

കരട് ബില്‍ സര്‍ക്കാര്‍ ഹാജരാക്കി. കരടില്‍ മൂന്നിലൊന്ന് സ്ത്രീ സംവരണം നല്‍കിയതില്‍ കോടതി സംശയം പ്രകടിപ്പിച്ചു. വിഷയത്തില്‍ ഏഴംഗ ബെഞ്ചിന്റെ വിധി മറിച്ചാണെങ്കില്‍ സ്ത്രീകളെ എങ്ങനെ ശബരിമലയില്‍ ജീവനക്കാരായി നിയമിക്കുമെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു.

 

 

OTHER SECTIONS