ശബരിമല; സുപ്രീം കോടതി വിധി രാവിലെ 10.30ന്

By mathew.13 11 2019

imran-azhar

 

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. യുവതീപ്രവേശന വിധിയുടെ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ 5 അംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയുന്നത്. രാവിലെ 10.30നാണ് തീരുമാനം പറയുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഫെബ്രുവരി 6നു വാദം കേട്ടിരുന്നു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബര്‍ 28നു നല്‍കിയ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നുവോ ഇല്ലയോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഇന്ന് പറയുക. ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ യുവതീപ്രവേശത്തിനായി ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ല്‍ നല്‍കിയ ഹര്‍ജിയില്‍ ആദ്യം മുതല്‍ വീണ്ടും വാദം കേള്‍ക്കും.

 

അതിനു മുന്നോടിയായി, യുവതീപ്രവേശ വിധി റദ്ദാക്കാം. പുനഃപരിശോധന ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍, പിഴവു തിരുത്തല്‍ ഹര്‍ജി നല്‍കാം. ഹര്‍ജികള്‍ തള്ളുകയാണെങ്കില്‍ പുനഃപരിശോധനയ്ക്ക് ആവശ്യമായ കാരണങ്ങളില്ലെന്ന് വ്യക്തമാക്കി ഏതാനും വാക്യങ്ങളില്‍ ഉത്തരവ് അവസാനിപ്പിക്കാം. അല്ലെങ്കില്‍, ആവശ്യം നിരസിക്കുന്നതിന്റെ കാരണങ്ങള്‍ നല്‍കാം. പുനഃപരിശോധനയ്ക്കാണ് തീരുമാനമെങ്കില്‍, കാരണങ്ങള്‍ വ്യക്തമാക്കാം.

 

OTHER SECTIONS