അനിൽ ദേശ്മുഖിന് തിരിച്ചടി; സിബിഐ അന്വേഷണത്തിനെതിരായ ഹർജി തള്ളി, ആരോപണങ്ങൾ ഗൗരവതരമെന്ന് കോടതി

By അനിൽ പയ്യമ്പള്ളി.08 04 2021

imran-azhar

 

പൊലീസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി മാസവും 100 കോടി രൂപ പിരിക്കാൻ അനിൽ ദേശ്മുഖ് ശ്രമിച്ചെന്നായിരുന്നു മുൻ മുംബൈ പൊലീസ് കമ്മീഷണറുടെ പരാതി. ഇതിൽ പ്രാഥമിക അന്വേഷണം നടത്താനാണ് മുംബൈ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.

ദില്ലി: അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് എതിരായ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിൻറെ ഹർജി സുപ്രീംകോടതി തള്ളി.

 

ഹർജിയിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ദേശ്മുഖിനെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും വേണമെന്നും നിരീക്ഷിച്ചു. ജസ്റ്റീസ് കൗൾ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.

 

പോലീസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി മാസവും 100 കോടി രൂപ പിരിക്കാൻ അനിൽ ദേശ്മുഖ്ശ്രമിച്ചെന്നായിരുന്നു മുൻ മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ പരാതി. ഇതിൽ പ്രാഥമിക അന്വേഷണം നടത്താനാണ് മുംബൈ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് അനിൽ ദേശ്മുഖ് സുപ്രീംകോടതിയെ സമീപിച്ചത്.

താൻ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു അനിൽ ദേശ്മുഖിൻറെ നിലപാട്. എന്നാൽ എൻസിപി നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം ധാർമ്മികത ഉയർത്തി മന്ത്രി സ്ഥാനത്ത് നിന്നും ദേശ്മുഖ് രാജിവെച്ചിരുന്നു.

ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവാണ് അനിൽ ദേശ്മുഖ്.

 

 

 

OTHER SECTIONS