ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

By mathew.25 06 2019

imran-azhar


ന്യൂഡല്‍ഹി: ഗുജറാത്തിലെ ഒഴിവുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഒഴിവു വന്ന സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് വെവ്വേറെ നടത്താനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ജൂലൈ് അഞ്ചിന് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പുകള്‍ നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.

ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.എല്‍.എ.യുമായ പരേഷ് ധാനാണിയാണ് ഹര്‍ജി നല്‍കിയത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ലോക്‌സഭയിലേക്ക് ജയിച്ചുകയറിയതോടെ ഒഴിവുവന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.

രണ്ട് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തിയാല്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാം. വ്യത്യസ്ത ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പെങ്കില്‍ രണ്ട് സീറ്റും ബി.ജെ.പി. സ്വന്തമാക്കും. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.

 

OTHER SECTIONS