റഫാല്‍ യുദ്ധവിമാന ഇടപാട്; പുന:പരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും

By mathew.14 11 2019

imran-azhar

 


ന്യൂഡല്‍ഹി: ശബരിമല വിധിക്ക് പുറമേ റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജികളിലും സുപ്രീം കോടതി ഇന്ന് വിധി പറയും. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി ആരോപിച്ച ഹര്‍ജികള്‍ തള്ളിയത് പുനഃപരിശോധിക്കണമെന്ന ഹര്‍ജികളിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുക. കഴിഞ്ഞ ഡിസംബര്‍ 14ന് കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കുമോയെന്നാണ് കോടതി ഇന്ന് വ്യക്തമാക്കുക.

 

വിധിയില്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട് സംബന്ധിച്ച് തെറ്റായ പരാമര്‍ശമുണ്ടായിരുന്നു. ഇത് തിരുത്തണമെന്ന കേന്ദ്രത്തിന്റെ അപേക്ഷയിലും കോടതി ഇന്ന് തീരുമാനം പറയും.

പുനഃപരിശോധന വേണമെന്നാണ് ഭൂരിപക്ഷ നിലപാടെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അത് വലിയ തിരിച്ചടിയാവും. പുന:പരിശോധന വേണ്ട എന്നാണ് വിധിയെങ്കില്‍ അത് സര്‍ക്കാരിന് രാഷ്ട്രീയ വിജയമാകുകയും ചെയ്യും..

 

OTHER SECTIONS