വസ്ത്രത്തിന് മുകളിലൂടെയുള്ള സ്പർശനം പീഡനമല്ലെന്ന ഉത്തരവിന് സ്റ്റേ

By vaishnavi .27 01 2021

imran-azhar


ഡൽഹി : വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പർശനം പീഡനമെല്ലെന്ന ഉത്തരവിന് സ്റ്റേ . ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു . ചർമമവും ചർമവും തമ്മിൽ സപർശിക്കില്ല എന്നായിരുന്നു കോടതി നിരീക്ഷണം. അതിനാല്‍ ലൈംഗിക പീഡനമായി കണക്കാക്കിയില്ല. സ്ത്രീയുടെ അന്തസു ഹനിക്കല്‍ നിയമപ്രകാരം മാത്രമായിരുന്നു ശിക്ഷ.പോക്സോ കേസുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് വിവാദ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. വലിയ പ്രതിഷേധമാണ് ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തിന്റെ വിവിദ ഭാഗങ്ങളിൽ ഉണ്ടായത്.

OTHER SECTIONS