ഹൈദരാബാദ് ഏറ്റുമുട്ടല്‍; നിയമസാധുത തേടി സമര്‍പ്പിച്ച ഹര്‍ജി പരിശോധിക്കാനൊരുങ്ങി സുപ്രീം കോടതി

By mathew.09 12 2019

imran-azhar

 


ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ നിയമ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി. ഇത് സംബന്ധിച്ച് സമര്‍പ്പിച്ച അടിയന്തര ഹര്‍ജി പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ദെ അറിയിച്ചു. തെലങ്കാന ഹൈക്കോടതിയും സമാന ഹര്‍ജി പരിഗണിക്കുന്നുണ്ട്.

 

നിയമ വിരുദ്ധമായ ഏറ്റുമുട്ടലാണ് ഹൈദരാബാദില്‍ പൊലീസ് നടത്തിയതെന്നാരോപിച്ച് ജി.എസ് മണി എന്നായാളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിഷയം തെലങ്കാന ഹൈക്കോടതിയുടെ പരിഗണനയിലാണെങ്കിലും അടിയന്തര ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്.

 

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം തിങ്കളാഴ്ച രാത്രി എട്ട് മണി വരെ സംസ്‌കരിക്കരുതെന്ന് തെലങ്കാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 

OTHER SECTIONS