നടിയെ ആക്രമിച്ച കേസ്; സുപ്രീംകോടതിയുടെ നിർണായക വിധി നാളെ

By Sooraj Surendran .28 11 2019

imran-azhar

 

 

ന്യൂ ഡൽഹി: കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ സുപ്രീംകോടതിയുടെ നിർണായക വിധി നാളെ. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടുകൊണ്ട് കേസിലെ പ്രധാന പ്രതിയായ ദിലീപ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി പറയുക. വെള്ളിയാഴ്ച രാവിലെ 10:30ന് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.

 

ദിലീപിന്റെ ഹർജിയിൽ നിരവധി വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കോടതി നാളെ വിധി പറയുന്നത്. ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിന് നൽകരുതെന്ന് ഇരയായ നടി കോടതിയിൽ ആവശ്യപ്പെട്ടു. പ്രതിയായ ദിലീപിന് പകർപ്പ് നൽകിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരയായ നടി ദിലീപിന്റെ ഹർജി എതിർത്തത്. വിധി വരുന്നതോടെ നിർത്തിവെച്ചിരുന്നു വിചാരണ പ്രോസിക്യൂഷൻ ആരംഭിക്കും.

 

OTHER SECTIONS