പടക്ക വില്‍പ്പനയില്‍ വര്‍ഗീയത കലര്‍ത്തണ്ട : സുപ്രീം കോടതി

By sruthy sajeev .13 Oct, 2017

imran-azhar


ന്യൂഡല്‍ഹി: ദീപാവലിയോട് അനുബന്ധിച്ച് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പടക്കങ്ങള്‍ വില്‍ക്കുന്നതു നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരേ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി. നിരോധനത്തില്‍ ഇളവ് ആവശ്യപെ്പട്ട് ഒരു സംഘം വ്യാപാരികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

 

പടക്കം പൊട്ടിക്കുന്നതിന് കോടതി വിലക്കേര്‍പെ്പടുത്തിയിട്ടിലെ്‌ളന്നും ഉത്തരവില്‍ വര്‍ഗീയത കലര്‍ത്താന്‍ ശ്രമിക്കുന്നതില്‍ ദുഃഖമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ഡല്‍ഹിയിലെ പടക്ക വില്‍പ്പനയ്ക്ക് ഒകേ്ടാബര്‍ 31 വരെയാണ് സുപ്രീം കോടതി നിരോധനം ഏര്‍പെ്പടുത്തിയത്.

 

ഡല്‍ഹിയില്‍ രൂക്ഷമായ അന്തരീക്ഷ മലിനീകരണം, ദീപാവലി കഴിയുന്നതോടെ ഗുരുതരമാകുമെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റീസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ദീപാവലി കാലത്ത് പടക്കങ്ങളുടെ ഉപയോഗം വ്യാപകമാണെന്നും അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുന്നെന്നും ചൂണ്ടിക്കാട്ടി മൂന്നു വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

 

കഴിഞ്ഞ വര്‍ഷം രാജ്യതലസ്ഥാനത്തു പടക്കങ്ങള്‍ വില്‍ക്കുന്നതു നിരോധിച്ചിരുന്നു. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിപ്പിക്കുന്ന അവസ്ഥയിലെത്തിയതാണെന്നും ദീപാവലി സീസണ്‍ കഴിയുമ്പോള്‍ വായുവില്‍ പുക പാളികളായി നിറഞ്ഞുനില്‍ക്കുന്നത് പ്രകടമാണെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഇപേ്പാള്‍ പടക്കങ്ങള്‍ വില്‍ക്കുന്നതിനു മാത്രമാണ് നിയന്ത്രണമെന്നു വ്യക്തമാക്കിയ കോടതി, ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതു പരിഗണിക്കുമെന്നും വ്യക്തമാക്കി.

 

OTHER SECTIONS