നടന്‍ സുരാജ് വെഞ്ഞാറമൂടും ഡി.കെ മുരളി എംഎല്‍എയും ക്വാറന്റൈനില്‍

By online desk .25 05 2020

imran-azhar

 

 

തിരുവനന്തപുരം:നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎല്‍എ ഡി.കെ മുരളിയും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം.വെഞ്ഞാറമൂടില്‍ സിഐക്കൊപ്പം വേദി പങ്കിട്ടതിനാലാണ് ഇരുവരും ക്വാറന്റൈനിലായത്. വെഞ്ഞാറമൂട് സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിനും മദ്യം സൂക്ഷിച്ചതിനുമാണ് മൂന്നംഗ സംഘത്തെ വെഞ്ഞാറമൂട് സിഐയുടെ നേതൃത്തതില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കാറില്‍ സഞ്ചരിച്ച മൂന്നംഗ സംഘം ഇരുചക്ര വാഹനത്തില്‍ എതിരെ വരികയായിരുന്ന പൊലീസ് ട്രെയിനിയെ ഇടിച്ചിട്ടു. നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇതില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സിഐയും പോലീസുകാരും നിരീക്ഷണത്തിലാണ്.

OTHER SECTIONS