പ്രചാരണത്തിന് മതചിഹ്നങ്ങൾ ഉപയോഗിച്ചു എന്നത് വാസ്തവവിരുദ്ധമെന്ന് കെ. സുരേന്ദ്രൻ

By Chithra.20 10 2019

imran-azhar

 

കോന്നി : ഉപതെരഞ്ഞടുപ്പ് പ്രചാരണത്തിന് താൻ മതചിഹ്നങ്ങൾ ഉപയോഗിച്ചു എന്ന വാർത്ത വാസ്തവവിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് കെ. സുരേന്ദ്രൻ. വീഡിയോയിൽ ഗാനം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന അഭിപ്രായത്തിലാണ് സ്ഥാനാർത്ഥി.

 

പരാജയം ഭയന്ന് എൽഡിഎഫും യുഡിഎഫും തന്റെ പ്രചാരണ ഗാനം മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നാണ് സുരേന്ദ്രൻ അഭിപായപ്പെടുന്നത്.

 

സുരേന്ദ്രൻ പ്രചാരണത്തിനിടെ മതചിഹ്നങ്ങൾ ഉപയോഗിച്ചു എന്ന് കാണിച്ച് എൽഡിഎഫും യുഡിഎഫും പത്തനംതിട്ട ജില്ലാ കളക്ടറിന് പരാതി നൽകിയിരുന്നു. പ്രാചരണത്തിനിടെ ഓർത്തോഡോക്സ് സഭാധ്യക്ഷന്റെ ചിത്രം ഉപയോഗിച്ചു എന്നാണ് പരാതി.

 

മണ്ഡലത്തിലെ ഭൂരിപക്ഷമുള്ള ഓർത്തോഡോക്സ് സഭാംഗങ്ങളെ സ്വാധീനിക്കാൻ വേണ്ടിയാണ് ബിജെപി ഇത്തരത്തിൽ സഭാധ്യക്ഷന്റെ ചിത്രം ഉപയോഗിച്ച് പള്ളികളിൽ കുർബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തിൽ പാരഡി ഗാനം രചിച്ച് പ്രചാരണം നടത്തുന്നു എന്നാണ് മറ്റ് മുന്നണികളുടെ ആരോപണം.

OTHER SECTIONS