എസ്‌ഐയെ ജീപ്പിൽ നിന്ന് ഇറക്കി സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി

By സൂരജ് സുരേന്ദ്രന്‍.15 09 2021

imran-azhar

 

 

ഒല്ലൂർ: ബിഗ് സ്‌ക്രീനിലേത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും മരണമാസാണ് സുരേഷ് ഗോപിയെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.

 

ഇപ്പോഴിതാ തൃശൂരിലെ ഒരു ആദിവാസി ഊരിൽ സന്ദർശനത്തിനെത്തിയപ്പോൾ ഉണ്ടായ സംഭവങ്ങളാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.

 

എം.പിയായ തന്നെ കണ്ടിട്ടും ജീപ്പിൽ നിന്ന് ഇറങ്ങാൻ പോലും കൂട്ടാക്കാത്ത ഒല്ലൂര്‍ എസ്‌ഐയെ ജീപ്പിൽ നിന്ന് ഇറക്കി സല്യൂട്ട് അടിപ്പിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

 

താനൊരു എം.പി ആണെന്ന് ഓര്‍മ്മിപ്പിക്കുകയും ഒരു സല്യൂട്ടൊക്കെ ആകാമെന്ന് പറയുകയുമായിരുന്നു.

 

ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി എം.പി.

 

OTHER SECTIONS