സുരേഷ് ഗോപിയുടെ വിശദീകരണം; എന്ത് നടപടിയെടുക്കുമെന്ന് വെളിപ്പെടുത്താനാവില്ലെന്ന് കളക്ടര്‍ അനുപമ

By uthara.14 04 2019

imran-azhar

തൃശ്ശൂര്‍ : തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ചുള്ള വിശദീകരണത്തില്‍ എന്തുനടപടിയെടുക്കുമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താൻ കഴിയില്ലെന്ന് കളക്ടര്‍ ടിവി അനുപമ പറഞ്ഞു . ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് തെരഞ്ഞെടുപ്പ് ഓഫീസറുമായി ചര്‍ച്ചചെയ്തതിന് ശേഷമാകും എന്നും അനുപമ വ്യക്തമാക്കിയിരുന്നു .

 

തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി, അയ്യപ്പന്റെ പേരുപറഞ്ഞ് വോട്ട് ചോദിച്ചതിനാണ് സുക്ഷേ് ഗോപിക്ക് ജില്‌ളാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്‌ളാ കളക്ടര്‍ നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ് നല്‍കിയത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് കഴിഞ്ഞ വെള്ളിയാഴ്ച തേക്കിന്‍കാട് മൈതാനത്തെ എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപി പ്രസംഗിച്ചതെന്നാണ് നോട്ടീസില്‍ പറയുന്നത്.

OTHER SECTIONS