മുൻ മാനേജർ ജീവനൊടുക്കി ദിവസങ്ങൾക്കുള്ളിൽ സുശാന്തും !

By online desk .14 06 2020

imran-azhar

 


മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത് (34) മരിച്ചനിലയിൽ കണ്ടെത്തി.മരണവർത്തയുടെ ഞെട്ടൽ മാറാതെ സിനിമാലോകം . സുശാന്തിന്റെ മുൻ മാനേജർ ദിഷ സാലിയൻ ആത്മഹത്യ ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് സുശാന്തിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരിക്കുന്നത്.


ഞായറാഴ്ച ഉച്ചയോടെയാണ് മുംബൈ ബാന്ദ്രയിലെ വസതിയില്‍സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത് .ജൂണ്‍ എട്ടിനാണ് സുശാന്തിന്റെ മാനേജറായ ദിശ സാലിയനെ കെട്ടിത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത് .മലാദിലെ കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് ദിശ ചാടുകയായിരുന്നു. അപകടമരണത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് പോലീസുകാർ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല, മരണകാരണങ്ങൾ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.


സുശാന്തിന്‌ പുറമെ വരുൺ സിങ്, ഭാരതി സിംഗ്, ഐശ്വര്യ റായ് ബച്ചൻ തൂടങ്ങിയവരുടെ കൂടെയും ദിശ പ്രവർത്തിച്ചിരുന്നു. ദിശയുടെ മരണ വിവരം അറിഞ്ഞ സുശാന്ത് സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ മരണത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപ് തന്നെ സുശാന്തിന്റെ മരണവാർത്തയും പുറത്തു വന്നിരിക്കുന്നു . ഇദ്ദേഹത്തെ മുംബൈയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . സംഭവത്തിൽ പോലീസ് [തുടർ നടപടികൾ സ്വീകരിച്ചു വാരികായാണ്

.‘എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ ആണ് സുശാന്തിന്റെ പ്രധാന ചിത്രം. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആറ് മാസമായി ഇദ്ദേഹം വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

OTHER SECTIONS