സുശാന്തിന്റെ മരണം കൊലപാതകമെന്ന് കുടുംബം ; സംസ്‌കാരം ഇന്ന് മുംബൈ ജുഹുവില്‍

By Online Desk.15 06 2020

imran-azhar

 

 

മുംബൈ; ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം കൊലപാതകമെന്ന് കുടുംബം. സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. മരണത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കുടുംബം പ്രതികരിച്ചു. സുശാന്ത് സിംഗിന്റെ സംസ്‌കാര ചടങ്ങുകള്‍ മുംബൈയില്‍ നടക്കാനിരിക്കെയാണ് ആരോപണവുമായി അമ്മാവന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ രംഗത്തെത്തിയത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും പ്രധാന മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു.

 

അതേസമയം, സുശാന്തിന്റെ സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നരയോടെ മുബൈ ജുഹുവില്‍ നടക്കും. സുശാന്തിന്റെ പിതാവ് അടക്കമുള്ളവര്‍ പട്‌നയില്‍ നിന്ന് സംസ്‌കാര ചടങ്ങുകള്‍ക്കായി മുംബൈയില്‍ എത്തും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുംബൈ കൂപ്പര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഇന്നലെയാണ് മുംബൈയിലെ വീട്ടിനുള്ളില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

OTHER SECTIONS