സുശാന്തിന്റെ മരണം; നടന്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

By Online Desk.17 06 2020

imran-azhar

 

 

ബീഹാര്‍; ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരെ കേസ്. സല്‍മാന്‍ ഖാന്‍, സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍, പ്രമുഖ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നിര്‍മ്മാതാവ് എക്താ കപൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

 

ബീഹാര്‍ മുസാഫിര്‍ കോടതിയില്‍, അഭിഭാഷകനായ സുധീര്‍ കുമാറാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. സുശാന്തിനെ ചില സിനിമകളില്‍ നിന്ന് പുറത്താക്കാനും റിലീസുകള്‍ക്ക് തടസ്സം സൃഷ്ടിക്കാനും ഇവര്‍ ശ്രമിച്ചതായി സുനില്‍കുമാര്‍ പറയുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങളാണ് സുശാന്തിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് നടി കങ്കണ റാവത്ത് സുശാന്തിന്‍റെ മരണത്തില്‍ ബോളിവുഡ് മേഖലയില്‍ ഉള്ളവരെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ ഇറക്കിയിരുന്നു.

 

 

OTHER SECTIONS