ശ്രീലങ്കയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നുവെന്ന് സുഷമ സ്വരാജ്

By Sooraj Surendran.21 04 2019

imran-azhar

 

 

ന്യൂ ഡൽഹി: കൊളംബോയിലെപള്ളികളിലും ഹോട്ടലുകളിലും നടന്ന സ്ഫോടന പരമ്പരകളുടെ സാഹചര്യത്തിൽ നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കൊളംബോയിലും ബാട്ടിക്കലോവയിലുമാണ് സ്‌ഫോടനം നടന്നത്. എന്നാൽ ഇതുവരെ സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ ട്വീറ്റ് ചെയ്തു. +94777902082 +94772234176, +94777903082 +94112422788 +94112422789.സ്‌ഫോടനത്തിൽ138 പേർ മരിക്കുകയൂം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ വിദേശ രാജ്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

OTHER SECTIONS