ചിന്മയാനന്ദിനെതിരെ കേസ്; പരാതിക്കാരിക്കും സുഹൃത്തുക്കൾക്കുമെതിരെ പിടിച്ചുപറിക്കുറ്റം ചുമത്തി

By Chithra.21 09 2019

imran-azhar

 

ലഖ്‌നൗ : ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ പരാതി നൽകിയ നിയമവിദ്യാർഥിനിക്കെതിരെ പിടിച്ചുപറി കുറ്റം ചുമത്തി. പെൺകുട്ടിയുടെ മൂന്ന് സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

 

ചിന്മയാനന്ദിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് പെൺകുട്ടിക്കും സുഹൃത്തുക്കൾക്കെതിരെയും കേസെടുത്തിരിക്കുന്നത്. പീഡനപരാതിയിൽ അറസ്റ്റിലായ ചിന്മയാനന്ദ് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. നിലവിൽ ഷാജഹാൻപൂരിലെ ജയിലിലാണ് ചിന്മയാനന്ദ്. ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റത്തിന് പകരം ലൈംഗിക അതിക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. 

 

സഞ്ജയ് സിംഗ്, സച്ചിൻ സെംഗാർ, വിക്രം എന്നിവരെയാണ് ചിന്മയാനന്ദ് സമർപ്പിച്ച പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ നാലാം പ്രതിയാണ് പരാതിക്കാരിയായ പെൺകുട്ടി.

OTHER SECTIONS