'പോലീസ് ഉദ്യോഗസ്ഥനുമായി സ്വീമ്മിംഗ് പൂളില്‍ നീരാട്ട്, വധുവിന് ബലം പ്രയോഗിച്ച് മദ്യം നല്‍കല്‍' ; നീളുന്നു സ്വപ്‌നയുടെ ലീലാവിലാസങ്ങള്‍

By Online Desk.09 07 2020

imran-azhar

 

 

തിരുവനന്തപുരം; സ്വപ്‌ന എന്ന് വന്മരത്തിന്റെ പേക്കൂത്തുകളുടെ കഥകളാണ് ഇപ്പോള്‍ നാട്ടിലെങ്ങും പ്രധാന സംസാരവിഷയം. പണത്തിന്റെയും സ്ഥാനമാനങ്ങളുടെയും പകിട്ടുകൊണ്ട് സ്വപ്‌ന കാട്ടിക്കൂട്ടിയതിനൊക്കെ കൂട്ടു നില്‍ക്കാന്‍ പോലീസിലെ ഉള്‍പ്പെടെ ഉന്ന്ത ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നു എന്നത് തികച്ചും അപമാനകരമാണ്. വിവാഹ സല്‍ക്കാര ചടങ്ങില്‍ മദ്യപിച്ച് ലക്കുകെട്ട് ഉന്നത ഉദ്യോഗസ്ഥനുമായി സ്വപ്‌ന സ്വീമ്മിംഗ്പൂളില്‍ നീരാടിയത് മറ്റ് പോലീസുകാരും ഉന്നതരും ഉള്‍പ്പടെയുള്ളവരുടെ മുന്നിലായിരുന്നു.


തലസ്ഥാനത്ത് സ്വപ്‌നയുടെ തന്നെ അടുത്ത ബന്ധുനിന്റെ വിവാഹ സല്‍ക്കാരം നടന്നത് പ്രമുഖ റിസോര്‍ട്ടിലായിരുന്നു. മദ്യപിച്ച് പൂസായ സ്വപ്‌ന അന്ന് പോലീസില്‍ തന്നെയുള്ള ഉന്നത ഉദ്യോഗസ്ഥനുമായി സ്വിമ്മിംഗ്പൂളില്‍ നീരാടി. ഇത് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു.

 

വരനും ബന്ധുക്കളും കുടിച്ച് കൂത്താടുന്നത് കണ്ട് വധു ഞെട്ടി. മദ്യപിക്കാത്ത വധുവിനെ സ്വപ്‌ന ബലം പ്രയോഗിച്ച് കൈകള്‍ കെട്ടി മദ്യം നല്‍കി. ഇതോടെ
വധു പോലീസില്‍ പരാതി നല്‍കുകയും ബന്ധം വേര്‍പ്പെടുത്തുകയും ചെയ്തു.
പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഇടപെട്ട് വധുവിന്റെ സ്വര്‍ണ്ണവും പണവും തിരികെ നല്‍കി എന്നും പറയപ്പെടുന്നു.

 

തികച്ചും ആഡംബര ജീവിതം നയിച്ച സ്വപ്‌നയ്ക്ക് തിരുവനന്തപുരം നഗരത്തില്‍ കോടികള്‍ ചെലവുവരുന്ന വീട് നിര്‍മ്മാണം ആരംഭിച്ചതായാണ് വിവരം. നക്ഷത്ര ഹോട്ടലുകളിലെ നൈറ്റ് പാര്‍ട്ടികളില്‍ സ്വപ്ന സ്ഥിരം സാന്നിധ്യമായി. സ്വപ്നയുടെ ഫ്ളാറ്റിലേക്ക് നമ്പറില്ലാത്ത സ്റ്റേറ്റ് കാറുകള്‍ സ്ഥിരമായി വരാറുണ്ടായിരുന്നെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.

 

 

OTHER SECTIONS