സ്വപ്ന സുരേഷിന്റെ ശമ്പളത്തിനും മറ്റുമായി സർക്കാർ ചെലവഴിച്ചത് 16.15 ലക്ഷം രൂപ (ജിഎസ്ടി ഒഴികെ)

By Sooraj Surendran.03 03 2021

imran-azhar

 

 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ശമ്പളത്തിനും മറ്റുമായി സർക്കാർ ചെലവഴിച്ചത് 16.15 ലക്ഷം രൂപ.

 

ഈ തുക ഈടാക്കാൻ നകാര്യ പരിശോധനാ വിഭാഗം ശുപാർശ നൽകി.

 

സ്വപ്നയെ നിയോഗിച്ച പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൽ നിന്നുമാണ് ഈ തുക ഈടാക്കേണ്ടത്.

 

പിഡബ്ല്യുസി തുക നൽകിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഉൾപ്പെടെ 3 ഉദ്യോഗസ്ഥരിൽനിന്നു തുല്യമായി ഈടാക്കാനാണ് തീരുമാനം.

 

പണം ആവശ്യപ്പെട്ടെങ്കിലും പിഡബ്ല്യുസി ഇതുവരെ നൽകിയിട്ടില്ല.

 

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.

 

OTHER SECTIONS