സ്വപനയുടെ ശബ്ദ സന്ദേശം ; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

By online desk .21 11 2020

imran-azhar

 

തിരുവനന്തപുരം: സ്വർണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷിന്റേതായി പ്രചരിക്കുന്ന ശബ്ദ രേഖയെകുറിച്ച് ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. ക്രൈം ബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും അന്വേഷണച്ചുമതല. ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് ഇ ഡി ജയിൽ മേധാവിയോട് അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യം ജയിൽ മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പ്രാഥമിക അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. ഇ ഡിക്ക് മറുപടി നൽകാൻ അന്വേഷണം നടത്തണമെന്ന് ഋഷിരാജ് സിംഗ് പോലീസ് മേധാവിയോട് പറഞ്ഞിരുന്നു.


സ്വപ്നയുടെ ശബ്ദ രേഖ പ്രചരിക്കുന്നതിനെകുറിച്ച് ഇ ഡി യുടെ കത്തുലഭിച്ചതിനുപിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് . ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. അന്വേഷണം ആവശ്യപ്പെട്ടു ഇ ഡി കത്തുനൽകുന്നതിനുമുന്പ് വരെ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമില്ലെന്ന നിലപാടായിരുന്നു പോലീസ് സ്വീകരിച്ചത് . അന്വേഷണം ആവശ്യപ്പെട്ടു ജയിൽ ഡിജിപി കത്തു നൽകിയെങ്കിലും ജയിലിൽ അല്ല, ശബ്ദ സന്ദേശം റെക്കോർഡ് ചെയ്തതെന്നു ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ കഴിയില്ലെന്ന നിലപാടായിരുന്നു. അതേസമയം ജയിൽ വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടും ഇ ഡി ചോദിച്ചിട്ടുണ്ട്. സ്വർണക്കടത്തു കേസുമായി ബന്ധപെട്ടു മുഖ്യമന്ത്രിയുടെ പേരുപറയാൻ അന്വേഷണ ഏജൻസികൾ സമ്മർദം ചെലുത്തിയെന്നാണ് സ്വപ്ന ശബ്ദസന്ദേശത്തിൽ പറയുന്നത്.

OTHER SECTIONS