മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളത് ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രം ഇ ഡി ക്ക് മൊഴി നൽകി സ്വപ്നസുരേഷ്

By online desk .21 10 2020

imran-azhar

 

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുപ്പമുണ്ടാടായിരുന്നില്ല എന്ന നിർണായക മൊഴിയുമായി സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപനസുരേഷ്. അദ്ദേഹവുമായി ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമേ സംസാരിച്ചിട്ടുള്ളു എന്നും സ്വപ്‍ന ഇ ഡി ക്ക് മൊഴി നൽകി.ഷാർജ ഭരണാധികാരി കേരളം സന്ദർശിച്ച അവസരത്തിൽ ഭരണാധികാരിയെ സ്വീകരിക്കേണ്ടതിന്റെ ആചാര്യ മര്യാദകൾ തന്റെ ഭാര്യക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

 

കൂടാതെ പിതാവ് മരിച്ചസമയത്ത്  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്റെ ഫോണിൽ നിന്നും മുഖ്യമന്ത്രി തന്നെ വി ളിക്കുകയും അനുശോചനമറിയിക്കുകയും ചെയ്തതായും സ്വപ്‍ന മൊഴിയിൽ വ്യക്തമാക്കി. എന്നാൽ കുരുക്കുകൾ അത്ര പെട്ടന്ന് അഴിയാൻ സാധ്യതയില്ല ... വീസ സ്റ്റാംപിങ് തുടങ്ങിയ ആവശ്യങ്ങൾക്കു വേണ്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രൻ തന്നെ വിളിക്കാറുണ്ടായിരുന്നു എന്നും സ്വപ്‍ന മൊഴി നൽകി


.
അതേസമയം മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലും പലതവണ യുഎഇ കോൺസുലേറ്റ് സന്ദർശിച്ചിട്ടുണ്ടെന്ന്, പി.എസ്. സരിത് ഇഡിക്കു മൊഴി നൽകി. ഭക്ഷണക്കിറ്റ് വിതരണത്തിനുള്ള സഹായം തേടിയാണു ജലീൽ എത്തിയത്. മകന്റെ വിദേശ ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണു കടകംപള്ളി കോൺസുൽ ജനറലിനെ സന്ദർശിച്ചത്.

 

എന്നാൽ കടകംപള്ളി  സരിത്തിന്റെ മൊഴി നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. മകന്റെ ജോലി ആവശ്യങ്ങൾക്കായി കോൺസുലേറ്റ് സന്ദർശിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ശിവശങ്കർ പരിചയപ്പെടുത്തിയത് കൊണ്ടാണ് സ്വപ്നക്ക് സ്പേസ് പാർക്കിൽ ജോലിലഭിച്ചതെന്നും സ്വപ്നക്കെതിരെ ക്രിമിനൽ കേസ് നിലനിൽക്കുന്നുണ്ടെന്ന് ശിവശങ്കറിന് അറിവുണ്ടായിരുന്നു എന്നും ശരത്തിന്റെ മൊഴിയിൽ പറയുന്നു.

 

അതേസമയം വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സരിതിനേയും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും.

OTHER SECTIONS