യുവതിയെ പട്ടിയോടുപമിച്ച ബി.ജെ.പി വക്താവിന് മറുപടി നൽകി സ്വര ഭാസ്കര്‍

By online desk .21 02 2020

imran-azhar

 


സമൂഹ മാധ്യമത്തില്‍ യുവതിയെ നായയോട് ഉപമിച്ച ബി.ജെ.പി വക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാളി നെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌ക്കര്‍ രംഗത്ത്‍. ഗോപാല്‍ കൃഷ്ണ അഗര്‍വാൾ ആണ് ട്വിറ്ററില്‍ യുവതിയെ അപമാനിച്ച് കമന്‍റ് ഇട്ടത്. അതോടെ അദ്ദേഹത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു .

 

 

”ദേശീയ വക്താവ് പൊതുവേദിയില്‍ ഒരു സ്ത്രീയെ അധിക്ഷേപിക്കുന്നു! നിങ്ങള്‍ സ്വയം ലജ്ജിക്കണം അഗര്‍വാള്‍ ജി! സ്വയം ലജ്ജിക്കുന്നില്ലെങ്കിലും മാതാപിതാക്കളിട്ട പേര് ചീത്തയാക്കാതെ എങ്കിലും ജീവിക്കൂ” ഇങ്ങനെയായിരുന്നു സ്വരയുടെഭാസ്കറിന്റെ പരിഹാസം.

 

 

OTHER SECTIONS