സുഷമ സ്വരാജിന് ജന്മദിനാശംസകൾ നേർന്ന് ഭർത്താവ് സ്വരാജ് കൗശല്‍

By online desk .13 02 2020

imran-azhar


ഡൽഹി : അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ജന്മദിനാശംസകൾ നേർന്ന് ഭര്‍ത്താവും മുന്‍ ഗവര്‍ണറുമായ സ്വരാജ് കൗശല്‍. പിറന്നാള്‍ കേക്കിന് മുന്നില്‍ കത്തിയുമായി പുഞ്ചിരിയോടെയിരിക്കുന്ന സുഷമയുടെ ചിത്രo പങ്കുവെച്ചുകൊണ്ടാണ് സ്വരാജ് കൗശലിൻറെ ട്വീറ്റ്. സന്തോഷ ജന്മദിനം സുഷമ സ്വരാജ് - നമ്മുടെ ജീവിതത്തിന്‍റെ സന്തോഷം എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രo പങ്കുവെച്ചത്.

 

അതേസമയം, ഇന്ത്യയുടെ വിദേശകാര്യ നയവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന സ്ഥാപനങ്ങള്‍ക്ക് സുഷമ സ്വരാജിന്‍റെ പേരിടാന്‍ പിറന്നാളിനോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവാസി ഭാരതീയ കേന്ദ്ര സുഷമ സ്വരാജ് ഭവന്‍ എന്നും ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വ്വീസ് എന്നും ഇനി മുതല്‍ അറിയപ്പെടും. ഇന്ത്യന്‍ വിദേശ ഇടപെടലുകളില്‍ മന്ത്രിയായിരിക്കെ സുഷമ സ്വരാജ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നടപടി.

 

 

 

 

 

OTHER SECTIONS