കൊഞ്ചുകള്‍ക്ക് വേദനയെന്ന്, ജീവനോടെ തിളപ്പിക്കുന്നത് സ്വിസ് സര്‍ക്കാര്‍ നിരോധിച്ചു

By Anju N P.14 Jan, 2018

imran-azhar

 

 

 

ജനീവ: കൊഞ്ചിനെ കൊല്ലുന്ന രീതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സ്വിറ്റ്സര്‍ലന്‍ഡ് .ഇനി മുതല്‍ കൊഞ്ചിനെ ജീവനോടെ തിളപ്പിക്കാന്‍ പാടില്ലെന്നാണ് സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ ഉത്തരവിറക്കിയിരിക്കുന്നത്.മാര്‍ച്ച് ഒന്നുമുതല്‍ സ്വിറ്റ്സര്‍ലാന്‍ഡ് ഉത്തരവ് നടപ്പാക്കിത്തുടങ്ങും.

 

കൊഞ്ചിനെ തിളപ്പിക്കുന്നതിന് മുമ്പ് അതിന്റെ തലയ്ക്ക് നാശം വരുത്തിയോ അതല്ലെങ്കില്‍ ഷോക്കേല്‍പിച്ചോ ജീവന്‍ കളയണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

 

ഉത്തരവ് വന്നതിനെ തുടര്‍ന്ന് കൊഞ്ചിന് വേദന എന്ന അനുഭവം ഉണ്ടോ എന്ന തരത്തിലുള്ള വലിയ ചര്‍ച്ചകളാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്നത്. അവര്‍ക്ക് വേദന എന്ന അനുഭവം ഇല്ലെങ്കിലും പരിതസ്ഥികള്‍ മനസ്സിലാക്കാനുള്ള കഴിവുണ്ടെന്നാണ് ലോബസ്റ്റര്‍ ഇന്‍സ്റ്റിറ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടറുടെ അഭിപ്രായം.

 

എന്നാല്‍ കട്ടിയുള്ള പുറം തോടുള്ള ജീവിവര്‍ഗ്ഗത്തില്‍ പെട്ട ഞെണ്ടുകള്‍ക്ക് ഇലക്ട്രിക് ഷോക്കും വേദനയും അനുഭവവേദ്യമാകുമെന്ന തരത്തില്‍ 2013ല്‍ ചില പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

 

എന്നാല്‍ പ്രാണികളെപ്പോലെ കൊഞ്ചിനും തലച്ചോറോ സങ്കീര്‍ണ്മമായ നാഡീവ്യൂഹമോ ഇല്ലാത്തതിനാല്‍ അവയ്ക്ക് വേദന അറിയാന്‍ സാധിക്കില്ലെന്ന് ലോബ്സ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് വിഭാാഗം പറയുന്നു.

 

ഈ രീതിയില്‍ പഠനങ്ങള്‍ ഉദ്ധരിച്ച് കൊണ്ട് കൊഞ്ചിന് വേദന അനുഭവവേദ്യമാകുമോ അല്ലയോ എന്ന തരത്തില്‍ ശക്തമായ ചര്‍ച്ചകളാണ് സ്വിറ്റ്സര്‍ലാന്‍ഡില്‍ നടക്കുന്നത്.

 

ന്യൂസിലാന്റ്, ഇറ്റലിയിലെ നഗരമായ റെഗ്ഗിയോ എമിലിയ എന്നിവിടങ്ങളില്‍ കൊഞ്ചിനെ ജീവനോടെ തിളപ്പിക്കുന്നത് നിലവില്‍ നിരോധിച്ചിട്ടുണ്ട്.

 

മൃഗങ്ങളെ ദയാപൂര്‍വ്വം കൊല്ലാവുന്ന അനേകം മാര്‍ഗ്ഗങ്ങളുണ്ട്. അത്തരം രീതികള്‍ കൊഞ്ചിനെ കൊല്ലുന്നതിലും പാലിക്കാമെന്നാണ് മൃഗക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നത്.

 

OTHER SECTIONS