കോടിയേരി ബാലകൃഷ്ണനെതിരെ മതസ്പർധ വളർത്തുന്നതിനെതിരെയുള്ള വകുപ്പ് ചുമത്തി കേസെടുക്കണം ; കെ സുരേന്ദ്രൻ

By online desk .19 09 2020

imran-azhar

 

തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ബി ജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മതസ്പർധ വളർത്തുന്നതിനെതിരെയുള്ള വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ പാർട്ടിമുഖപത്രമായ ജന്മഭൂമിയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി. മത വർഗീയ സംഘർഷമുണ്ടാക്കാൻ വ്യാജപ്രചരണം നടത്തുന്നുവെന്നും അഴിമതിമറക്കാൻ സി പി എം വർഗീയ രാഷ്ട്രീയം പയറ്റുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.


ജലീലിന്റെ സിമി പാരമ്പര്യം കടമെടുത്താണ് കോടിയേരി പ്രവർത്തിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ വൃത്തികെട്ട രാഷ്ട്രീയ തന്ത്രമാണ് അഴിമതിയെ മൂടിവെക്കാൻ ജലീലിൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദേശ ദ്രോഹികൾക്ക് താവളമൊരുക്കിയ പിണറായി സർക്കാർ രാജിവെച്ചു ഒഴിയുന്നതുവരെ കേരളത്തിൽ ജനകീയ സമരത്തിന് അവസാനമുണ്ടാകില്ല എന്നും സുരേന്ദ്രൻ വ്യക്തമാക്കി. കേസന്വേഷണത്തെ മുഖ്യമന്ത്രി രഹസ്യമായി അട്ടിമറിക്കുകയാണെന്നും നാണംകെടും മുമ്പ് രാജിവെച്ചു ഒഴിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഖുർആൻ വിതരണം ചെയ്തതിനെ ബി ജെ പി എതിർത്തിട്ടില്ലെന്നും നിയമവിരുദ്ധമായി സ്വർണവും പണവും കടത്തിയതിനെതിരെയാണ് ബി ജെ പി രംഗത്തെത്തിയതെന്നും 
കെ സുരേന്ദ്രൻ വ്യക്തമാക്കി .

 

 

OTHER SECTIONS