അഫ്ഗാനിൽ യുവ വനിതാ വോളിബോള്‍ താരത്തെ താലിബാന്‍ തലയറുത്ത് കൊന്നു; കുടുംബത്തിനുനേരെ ഭീഷണി

By സൂരജ് സുരേന്ദ്രന്‍.20 10 2021

imran-azhar

 

 

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതിന് പിന്നാലെ സുഖകരമായ വാർത്തകളല്ല പുറത്തുവരുന്നത്.

 

മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന വാർത്തയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹ്ജബിന്‍ ഹക്കീമി എന്ന യുവ വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ ടീം അംഗത്തെ താലിബാൻ തലയറുത്ത് കൊലപ്പെടുത്തി.

 

കൊലപാതകം പുറത്തുപറയരുതെന്ന് താരത്തിന്റെ കുടുംബത്തെ താലിബാന്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

 

വോളിബോള്‍ ടീമിന്റെ പരിശീലകയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഈ മാസം ആദ്യമാണ് സംഭവം.

 

അഫ്ഗാൻ ഭരണം താലിബാൻ ഏറ്റെടുത്ത ശേഷം രണ്ട്‌ താരങ്ങള്‍ക്ക് മാത്രമേ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടുള്ളൂവെന്നും ബാക്കിയുള്ളവരെല്ലാം ഒളിവിലാണെന്നും പരിശീലകന്‍ പറയുന്നു.

 

ചാനൽ അഭിമുഖങ്ങളിൽ പങ്കെടുത്തതും, വിദേശ ടൂർണമെന്റുകളിൽ മത്സരിച്ചതുമാണ് താലിബാനെ ചൊടിപ്പിച്ചത്.

 

OTHER SECTIONS