അഫ്ഗാനിസ്ഥാൻ വനിതാ വോളിബോൾ താരത്തെ കഴുത്തറുത്ത് കൊന്ന് താലിബാൻ

By Vidya.21 10 2021

imran-azhar

അഫ്ഗാനിസ്ഥാൻ: ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗത്തെ കഴുത്തറുത്ത് കൊന്ന് താലിബാൻ. മെഹ്ജബിൻ ഹക്കിമി എന്ന വോളിബോൾ താരത്തെയാണ് കൊലപ്പെടുത്തിയത്.ഈ മാസം ആദ്യമാണ് കൊലപാതകം നടന്നത്.

 

 

ഹക്കിമിയെ കൊലപ്പെടുത്തിയ വിവരം പരിശീലകയാണ് വെളിപ്പെടുത്തിയത്.  ഒളിവിലായിരുന്ന ഹക്കിമിയെ താലിബാൻ പിടികൂടി കഴുത്തറുത്ത് കൊന്നെന്നാണ് വിവരം.

 

 

എന്നാൽ സംഭവം പുറത്തുപറയരുതെന്ന് കുടുംബാംഗങ്ങൾക്ക് ഭീഷണിയുണ്ടായിരുന്നു. ഇതിനിടെ ദിവസങ്ങൾക്ക് മുൻപ് ഹക്കിമിയുടെ ഛേദിച്ച ശിരസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

 

OTHER SECTIONS