പെണ്‍കുട്ടികള്‍ക്ക് പഠിക്കാം, ക്ലാസില്‍ അണ്‍കുട്ടികള്‍ പാടില്ലെന്ന് താലിബാന്‍

By vidyalekshmi.12 09 2021

imran-azhar

 


കാബൂള്‍: പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ ബിരുദാനന്തര ബിരുദത്തിന് ഉള്‍പ്പെടെ പഠനം തുടരാമെന്ന് താലിബാന്‍. എന്നാല്‍ ക്ലാസ് മുറികള്‍ ലിംഗപരമായി വേര്‍തിരിക്കുമെന്ന് താലിബാന്‍ സര്‍ക്കാരിലെ ഉന്നത വിദ്യഭ്യാസ മന്ത്രി അബ്ദുള്‍ ഹഖാനി വ്യക്തമാക്കി. അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ നയങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

 

കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് നിര്‍ബന്ധമാണെന്നും സര്‍വകലാശാലകളിലെ നിലവിലെ പാഠ്യപദ്ധതി താലിബാന്‍ വിശദമായി അവലോകനം ചെയ്യുമെന്നും ഹഖാനി പറഞ്ഞു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നും താലിബാന്‍വ്യക്തമാക്കി.

 

20 വര്‍ഷം പിന്നിലേക്ക് പോകാന്‍ താലിബാന്‍ ആഗ്രഹിക്കുന്നില്ല.അതിനാൽ ആദ്യ ഭരണ കാലയളവില്‍ അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് താലിബാന്‍ വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. സ്ത്രീകള്‍ക്ക് പൊതുമധ്യത്തിലുള്ള ജീവിതത്തിനും വിലക്കുണ്ടായിരുന്നു.

 

 

OTHER SECTIONS