അ​ഫ്ഗാ​നി​ല്‍ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണം; 14 സൈ​നി​ക​ര്‍​ മരിച്ചു

By Anju N P.10 Aug, 2018

imran-azhar


കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഗാസ്‌നിയില്‍ താലിബാന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 14 സൈനികര്‍ മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റു. സുരക്ഷാ സേന നടത്തിയ തിരിച്ചടിയില്‍ നിരവധി ഭീകരരും കൊല്ലപ്പെട്ടു.

 

ഗാസ്‌നി നഗരത്തില്‍ പുലര്‍ച്ചെ രണ്ടോടെയാണ് താലിബാന്‍ ആക്രമണമുണ്ടായത്. പ്രദേശത്തെ വീടുകളില്‍ ഒളിച്ചിരുന്ന ഭീകരരാണ് ആക്രമണം നടത്തിയത്. നിരവധി കടകള്‍ ഭീകരര്‍ തീയിട്ടു നശിപ്പിച്ചതായും പ്രോവിഷണല്‍ പോലീസ് ചീഫ് ഫരിദ് അഹമ്മദ് മാഷല്‍ പറഞ്ഞു.

OTHER SECTIONS