പാകിസ്താനില്‍ നിന്ന് 15,000 ഭീകരര്‍ അഫ്ഗാനില്‍ കടന്നു; രാജ്യം താലിബാന് അഭയസ്ഥാനം; വെളിപ്പെടുത്തലുമായി അഫ്ഗാന്‍ ദേശീയ ഉപദേഷ്ടാവ്

By Web Desk.25 07 2021

imran-azhar

 

ന്യൂഡല്‍ഹി: അഫ്ഗാന്‍ സൈനികരെ നേരിടുന്നതിന് പാകിസ്താനില്‍ നിന്ന് 15,000 ഭീകരര്‍ കടന്നതായി അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബ്. താലിബാന് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്താന്‍. അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിന് അവര്‍ പാകിസ്താനിലെ മദ്രസകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

എല്ലാ വര്‍ഷവും അഫ്ഗാനിസ്താനില്‍ താലിബാന്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍, പുതിയ അംഗങ്ങളെ പാകിസ്ഥാന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഈ വര്‍ഷം 10,000 താലിബാന്‍ ഭീകരര്‍ പാകിസ്താനില്‍ നിന്ന് അഫ്ഗാനിസ്താനിലേക്ക് എത്തി.

 

പരിക്കേറ്റ ഭീകരര്‍ക്ക് പാകിസ്താനിലെ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നു. അവര്‍ക്ക് സൈനിക, വൈകാരിക, സാമ്പത്തിക പിന്തുണ ലഭിക്കുന്നുവെന്നും മോഹിബ് പറഞ്ഞു.

 

പാകിസ്താനെ കുറ്റപ്പെടുത്തി അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് ഗാനിയും രംഗത്തെത്തി. അല്‍ ഖൊയ്ദ, ലഷ്‌കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടകളുമായി താലിബാന് ബന്ധമുണ്ടെന്നും അഫ്ഗാനെ തീവ്രവാദികളുടെ സുരക്ഷിത താവളമാക്കിമാറ്റാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്നും ഗാനി പറഞ്ഞു.

 

 

 

 

 

OTHER SECTIONS