താലിബാന്‍ പിടിമുറുക്കുന്നു; മുഖം മറയ്ക്കാത്ത സ്ത്രീയെ കൊലപ്പെടുത്തി, സര്‍ക്കാര്‍ ജീവനക്കാരെ തിരയുന്നു, ജീന്‍സും ടീഷര്‍ട്ടും മാറ്റി

By RK.19 08 2021

imran-azhar

കാബൂള്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍ പിടിമുറുക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതുമാപ്പും സ്ത്രീകള്‍ക്ക് മതമനുവദിക്കുന്ന സ്വാതന്ത്ര്യവും ഉറപ്പുനല്‍കിയെങ്കിലും താലിബാന്റെ ഭീകരമുഖം മറനീക്കി പുറത്തുവരുന്ന വാര്‍ത്തകളാണ് എത്തുന്നത്.

 

സ്ത്രീകള്‍ക്ക് അവകാശങ്ങളുറപ്പുനല്‍കിയ ചൊവ്വാഴ്ചതന്നെ മുഖംമറയ്ക്കാതെ റോഡിലിറങ്ങിയ ഒരു സ്ത്രീയെ വെടിവെച്ചുകൊന്നു. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കാബൂളില്‍ പുറത്തിറങ്ങിയ സ്ത്രീകളെ മര്‍ദിക്കുകയും ചെയ്തു.

 

ചഹര്‍ കിന്ദിലെ വനിതാ ഗവര്‍ണര്‍ സലിമ മസാരിയെ സംഘം പിടികൂടി. സംഘം തെരുവില്‍ പഴയ സര്‍ക്കാര്‍ജീവനക്കാരെ തിരഞ്ഞ് അലയുകയാണെന്നാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

ദേശീയപതാക പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് ജലാലാബാദില്‍ പ്രക്ഷോഭം നടത്തിയ മൂന്നുപേരെ വെടിവച്ചുകൊന്നത് കഴിഞ്ഞ ദിവസമാണ്. റാലി നടത്തിയ നൂറോളം പേര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു.

 

മാധ്യമപ്രവര്‍ത്തകരെയും മര്‍ദിച്ചു. അഫ്ഗാന്‍ സൈന്യത്തിലെ നാലുപേരെ വെടിവെച്ചു കൊന്നതായും റിപ്പോര്‍ട്ടുണ്ട്.

 

പാശ്ചാത്യ വസ്ത്രമണിഞ്ഞ സ്ത്രീകളുള്ള പരസ്യചിത്രങ്ങളില്‍ ചായം പൂശി. ജീന്‍സും ടീഷര്‍ട്ടും ധരിച്ച പുരുഷന്‍മാരുടെ ചിത്രം മാറ്റി പരമ്പരാഗതവസ്ത്രധാരികളാക്കി.

 

 

 

 

 

 

 

 

 

OTHER SECTIONS