By online desk .23 11 2020
മധുരൈ: തമിഴ് ഹാസ്യതാരം തവസി അന്തരിച്ചു. 60 വയസായിരുന്നു. ക്യാൻസർ ബാധയെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. മധുരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.
ചികിത്സക്ക് പണമില്ലെന്നുംസഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടു തവസി സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെപ്പേർ വേദനയോടെ പങ്കുവെക്കതിരുന്നു. ഇദ്ദേഹത്തിന്റെ ദയനീയ സ്ഥിതികണ്ടു
തിരുപ്പറൻകുൻട്രം എംഎൽഎയും, തവസി ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ഉടമയുമായ ഡോ. പി ശരവണൻ അദ്ദേഹത്തിന്റെ ചികിത്സ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു.
കൂടതെ സൂപ്പർതാരം രജനീകാന്തും നടൻ ശിവകാർത്തിയേകനും തവസിയുടെ ചികിത്സയ്ക്ക് സഹായം നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു.മൂന്ന് പതിറ്റാണ്ടായി സിനിമാ ലോകത്തുള്ള താരമാണ് തവസി. കിഴക്ക് ചീമയിലേ ആണ് ആദ്യമായി അഭിനയിച്ച ചിത്രം.2013-ൽ അഭിനയിച്ച 'വരുത്തപ്പെടാത വാലിബർ സംഘം' എന്ന സിനിമയിലെ തവസിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .