ത്രിഭാഷ പഠനരീതിയിൽ ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാനുള്ള നീക്കം; തമിഴ്നാട് മുഖ്യമന്ത്രി

By Sooraj Surendran .04 08 2020

imran-azhar

 

 

ചെന്നൈ: കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകിയ പുതിയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ പഠന രീതിക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി രംഗത്ത്. പുതിയ വിദ്യാഭ്യാസ നയത്തിൽ ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാഷ തിരഞ്ഞെടുക്കാൻ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക അവകാശവും, ദ്വിഭാഷാ സംവിധാനവും നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ത്രിഭാഷാ പഠനരീതിക്കെതിരെ എതിർപ്പുകൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് എടപ്പാടി പളനിസാമിയുടെ പ്രതികരണം.

 

OTHER SECTIONS