തമിഴ്‌നാട്ടിൽ വെടിവെപ്പ് മരണം അഞ്ച് : പ്രദേശത്ത് നിരോധനാജ്ഞ

By BINDU PP .22 May, 2018

imran-azhar

 


തൂത്തുക്കുടി: തമിഴ്‌നാട്ടിൽ വെടിവെപ്പ് മരണം അഞ്ച്.സ്റ്റെർലെറ്റ് വിരുദ്ധ സമരത്തിനിടെ പോലീസ് നടത്തിയ വെടിവയ്പ്പിൽ അഞ്ച് പേർ മരിച്ചു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. നിരവധി പേർക്ക് വെടിവയ്പ്പിലും സംഘർഷത്തിലും പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന വേദാന്ദ സ്റ്റെർലെറ്റ് കോപ്പർ നിർമാണ യൂണിറ്റിനെതിരായ സമരമാണ് അക്രമ സംഭവങ്ങളിലും വെടിവെയ്പ്പിലും കലാശിച്ചത്. പ്ലാന്‍റിന്‍റെ പ്രവർത്തനത്തിനെതിരേ പ്രതിഷേധക്കാർ തൂത്തുക്കുടി കളക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ചോടെയാണ് സംഘർഷത്തിന് തുടക്കം.മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ പോലീസിനും വാഹനങ്ങൾക്കും നേരെ കല്ലെറിഞ്ഞു. കല്ലേറ് രൂക്ഷമായതോടെ പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തി. ബാരിക്കേഡ് തകർത്ത് പ്രതിഷേധക്കാർ കളക്‌ട്രേറ്റ് വളപ്പിൽ കടന്നതോടെ പോലീസ് വെടിവയ്ക്കുകയായിരുന്നു. കളക്‌ട്രേറ്റ് വളപ്പിൽ കിടന്ന വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു.

OTHER SECTIONS