സ്‌കൂള്‍ എപ്പോള്‍ തുറക്കുമെന്ന് കത്ത്; ആറാം ക്ലാസുകാരിയെ ഫോണില്‍വിളിച്ച് സ്റ്റാലിന്‍

By Vidya.16 10 2021

imran-azhar


ചെന്നൈ: സ്‌കൂളുകള്‍ എപ്പോള്‍ തുറക്കുമെന്നു ചോദിച്ച് കത്തെഴുതിയ ആറാം ക്ലാസുകാരിയെ ഫോണില്‍ വിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.ടൈറ്റന്‍ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന രവിരാജന്‍ - ഉദയകുമാരി ദമ്പതിമാരുടെ മകളായ പ്രജ്ഞയെയാണ് മുഖ്യമന്ത്രി വിളിച്ചത്.

 

 

ആറാം ക്ലാസുകാരിയായ പ്രജ്ഞ തന്റെ സ്‌കൂളും ഉടന്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചിരുന്നു.കത്ത് ലഭിച്ചതോടെയാണ് വെള്ളിയാഴ്ച തന്റെ തിരക്കുകള്‍ക്കിടയില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ പെണ്‍കുട്ടിയെ വിളിച്ചത്.

 

 


നവംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്നും കുട്ടിക്ക് സ്‌കൂളില്‍പ്പോകാമെന്നും മുഖ്യമന്ത്രി ഉറപ്പുകൊടുത്തു.അധ്യാപകര്‍ നല്‍കുന്ന കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും സ്റ്റാലിന്‍ പറഞ്ഞു.എന്നാല്‍ മുഖ്യമന്ത്രി നേരിട്ട് ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ അറിയിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

 

 

 

OTHER SECTIONS