തമിഴ്നാട്ടിൽ എംഎൽഎമാരുടെ വേതനം നൂറ് ശതമാനം വർധിപ്പിച്ചു

By BINDU PP .12 Jan, 2018

imran-azhar

 

 


ചെന്നൈ: തമിഴ്നാട്ടിൽ എംഎൽഎമാരുടെ വേതനം നൂറ് ശതമാനം വർധിപ്പിച്ചു. ഇതുസംബന്ധിച്ച ബില്ല് തമിഴ്നാട് നിയമസഭ പാസാക്കി. ഇതോടെ 55,000 രൂപയുണ്ടായിരുന്ന വേതനം 1.05 ലക്ഷമായി. എംഎൽഎമാരുടെ വേതനം വർധിപ്പിക്കുന്ന ബിൽ ബുധനാഴ്ചയാണ് നിയമസഭയിൽ അവതരിപ്പിച്ചത്.എംഎൽമാരുടെ പെൻഷനും വർധിപ്പിച്ചു. 12,000 രൂപയിൽനിന്നും പെൻഷൻ 20,000 രൂപയാക്കി. വികസന പ്രവർത്തനത്തിനുള്ള എംഎൽഎ ഫണ്ടും വർധിപ്പിച്ചു. രണ്ട് കോടിയിൽനിന്നും വികസനത്തിനുള്ള ഫണ്ട് 2.6 കോടി രൂപയാക്കി.

OTHER SECTIONS