തമിഴ്നാട് കർഷകർക്ക് പിന്തുണ നൽകി രജനീകാന്ത്

By BINDU PP.19 Jun, 2017

imran-azhar

 

 


ചെന്നൈ : തമിഴ്നാട് കർഷക സമരത്തിന് പിന്തുണ നൽകി സൂപ്പര്‍ താരം രജനീകാന്ത്.കര്‍ഷക സംഘടനയുടെ പ്രതിനിധികളാണ് പോയസ് ഗാര്‍ഡനിലെ രജനിയുടെ വസതിയിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തി. കാവേരി നദി ജലം പങ്കുവെക്കുന്നതുമായി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് തമിഴ് കര്‍ഷകന്‍ അയ്യംകന്നിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് സംഘടന. സംഘടനയ്ക്ക് ഒരു കോടി രൂപ നല്‍കാമെന്ന് രജനീകാന്തിന്‍റെ വാഗ്ധാനത്തെയും കര്‍ഷകര്‍ ഒാര്‍മപ്പെടുത്തി. 2002ല്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ കണ്ട രജനീകാന്ത് ഒരു കോടി രൂപ സംഘടനയ്ക്ക് നല്‍കുമെന്ന് പറഞ്ഞിരുന്നു.

OTHER SECTIONS