അധ്യാപികയുടെ മര്‍ദനത്തില്‍ കോണിപ്പടിയില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

By Anju N P.20 Jul, 2018

imran-azhar


ചെന്നൈ: അധ്യാപികയുടെ മര്‍ദനമേറ്റ്് സ്‌കൂളിന്റെ കോണിപ്പടിയില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. അധ്യാപിക കോണിപ്പടിയില്‍ നിന്ന് കുട്ടിയെ തള്ളിയിടുകയായിരുന്നു. ചെന്നൈ കോര്‍പ്പറേഷന്‍ പ്രൈമറി സ്‌കൂളിലെ അധ്യാപികയായ ധരണി ഭായിയാണ് വിദ്യാര്‍ത്ഥിയെ ദേഷ്യത്തില്‍ പിടിച്ച് തള്ളിയത്. നില തെറ്റി കുട്ടി കോണിപ്പടിയിലൂടെ താഴേയ്ക്ക് വീണു. ഇതിന് മറ്റ് വിദ്യാര്‍ത്ഥികള്‍ ദൃക്സാക്ഷികളായിരുന്നു.

 

സംഭവം നടന്നയുടന്‍ തന്നെ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചു. വീഴ്ചയില്‍ കുട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവം അറിഞ്ഞതോടെ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ വിവരമറിയിക്കുകയും, അധ്യാപികയ്ക്കെതിരെ പരാതി നല്‍കുകയുമായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാര്‍ത്ഥിയോട് കൊടുംക്രൂരത കാട്ടിയ അധ്യാപികയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു.

 

പരാതി സ്വീകരിച്ച പോലീസ് അധ്യാപികയെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന ആരോപണമുയര്‍ന്നിരുന്നു. കുട്ടിയുടെ അമ്മയെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്‍സ്പെക്ടര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ കുട്ടികള്‍ അധ്യാപികയ്ക്കെതിരെ മൊഴി നല്‍കിയതോടെ പൊലീസിന് നടപടിയെടുക്കേണ്ടി വന്നു.

 

OTHER SECTIONS